ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ടു തമിഴ് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായികമാരില്‍ പേര് നേടിയ സിനിമ സംവിധായികയാണ് സുധ കൊങ്ങര. സൂര്യയെ നായകനാക്കി സുധ ഒരുക്കിയ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തവയില്‍ മികച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ഇപ്പോഴിതാ തന്റെ മനസ്സില്‍ ഉള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് സുധ. താന്‍ മോഹന്‍ലാലിന്റെ ഒരു വലിയ ആരാധിക ആണെന്നും മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമാണെന്നും സുധ കൊങ്ങര പറയുന്നു.

കാളിദാസിന് മുമ്ബ് സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാകാന്‍ ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചിരുന്നതായി സുധ കൊങ്ങര നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇപ്പോഴത്തെ നടന്മാരില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് തന്റെ പ്രീയപ്പെട്ട നടന്‍ എന്നും സുധ പറയുന്നു. മമ്മൂട്ടിയും തന്റെ ഇഷ്ട്ട നടന്മാരില്‍ ഒരാള്‍ ആണെങ്കിലും മോഹന്‍ലാലിന്റെ അഭിനയത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പ്പര്യം എന്നും സുധ പറഞ്ഞു.

ഇരുധിസുട്രു എന്ന സിനിമയിലൂടെയാണ് സുധ കൊങ്ങരയുടെ അരങ്ങേറ്റം. പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ ഇളമൈ ഇദോ ഇദോ എന്ന സിനിമയും സുധയുടേതായിരുന്നു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ടിന്റെ തിരക്കഥാകൃത്തും സുധ കൊങ്ങര ആയിരുന്നു.