വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 24 മണിക്കൂറിനിടെ 2,398 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3,50,186 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോഡ് കോവിഡ് ബാധിതരാണ് രാജ്യത്തുണ്ടായത്. 2,77,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നതില്‍ 29,258 പേര്‍ ഗുരുതരാവസ്ഥയിലാണ്.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ രാജ്യത്തെ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.