ലൂക്കയിലെ മനോഹര ഗാനത്തിന് ദൃശ്യവിഷ്‌കാരം ഒരുക്കി പ്രവാസി കൂട്ടായ്മ. നൂപുര ധ്വനിയെന്ന മസ്‌ക്കറ്റിലെ കലാകാരന്മാരുടെ സംഘമാണ് വിഡിയോയ്ക്ക് പിന്നില്‍.

ലൂക്കയിലെ നീയില്ലാ നേരം എന്ന ഗാനമാണ് ഇവര്‍ കവര്‍ ചെയ്തിരിക്കുന്നത്. കാവ്യ പ്രവീണ്‍, ദീപ സുമീത്, അഷ്രിത രഞ്ജിത് എന്നിവര്‍ വിഡിയോയില്‍ വേഷമിട്ടിരിക്കുന്നു.

ബി കെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം. അരുണ്‍ ബോസ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോയും അഹാന കൃഷ്ണയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.