ഷാജീ രാമപുരം

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ സ്റ്റേജ് ഷോ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടെ അനുബന്ധിച്ച് ആശാദീപം എന്ന പേരിൽ ഒരു ക്രിസ്തിയ സംഗീത വിരുന്ന് ലൈവ് ആയി ജനുവരി 2 ശനിയാഴ്ച (നാളെ) ന്യൂയോർക്ക് സമയം വൈകിട്ട് 8 മണിക്ക് നടത്തപ്പെടുന്നു.

അമേരിക്കയിലും, കാനഡായിലും എല്ലാ വർഷവും നടത്തിവരാറുള്ള സ്റ്റേജ് പ്രോഗ്രാം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ൽ നടത്തുവാൻ സാധിക്കാതെ വന്നതുമൂലം ആണ് കേരളത്തിൽ നിന്ന് ലൈവ് ആയി ഇപ്രകാരം ഒരു പ്രോഗ്രാം നടത്തുവാൻ സംഘാടകരെ പ്രേരിപ്പിച്ചത്. കാർവിങ് മൈൻഡ്‌സ് എന്റർറ്റെൻമെന്റ് (ഗിൽബെർട്ട് ജോർജുകുട്ടി), ഡിവൈൻ മ്യുസിക്ക് പ്രൊഡക്ഷൻ ന്യൂയോർക്ക് (ലാജി തോമസ് ), അബ്ബാന്യൂസ് നോർത്ത് അമേരിക്ക (റജി ജോർജ്), ഗ്ലോറിയ റേഡിയോ (ജോർജ് മാത്യു) എന്നിവരുടെ നേതൃത്വത്തിൽ ജോമോൻ ഗീവർഗീസ്, ജോബി കണ്ണംപാടം, ബിജു മാത്യു, പോൾ ചുള്ളിയിൽ, ജോഷിൻ, ജോജി വർഗീസ്‌, അനിയൻ ഡാളസ്, ഷാജീ രാമപുരം, സണ്ണി അറ്റ്ലാന്റാ എന്നിവരാണ് പ്രോഗ്രാം സംഘാടകർ.

സംഗീത പരിപാടിക്ക് പ്രശസ്ത പിന്നണി ഗായകരായ സുദീപ് കുമാർ, ബിനോയ് ചാക്കോ, ഇമ്മാനുവേൽ ഹെൻറി, മിഥില മൈക്കിൾ, എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോസി ആലപ്പുഴ, സുനിൽ സോളമൻ, ലിജിൻ, ഷിബു എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കും.

സാബു ചെറിയാൻ (ഇൻഡസ് റിയൽറ്റി), ചാക്കോ മാത്യു (യുണൈറ്റഡ് ഇൻഡസ്ട്രീസ്), നിഖിൽ മാണി (പബ്ലിക് ട്രസ്റ്റ് റിയൽറ്റി), ബാബു ഉത്തമൻ സിപിഎ (റിമോട്ട് ടാക്സ് ഫയലിംഗ്) എന്നിവരാണ് ഈ പ്രോഗ്രാം സ്പോൺസർ ചെയ്യുന്നത്. ഫെയിസ് ബുക്ക്, യൂ ട്യൂബ്, അബ്ബാ ന്യൂസ്, തുടങ്ങിയ ഓൺ ലൈൻ പ്ലാറ്റ് ഫോംമിലൂടെ ഏവർക്കും തൽസമയം ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണന്ന് സംഘാടകർ അറിയിച്ചു.