കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷനിംഗിനായി കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം കൊല്ലം താലൂക്കില്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ വരണാധികാരികള്‍ മെഷീനുകള്‍ ഏറ്റുവാങ്ങി പ്രത്യേക വാഹനങ്ങളില്‍ അതത് മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയി.

ജനപ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കും.തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, കൊല്ലം തഹസീല്‍സാര്‍ എസ് ശശിധരന്‍ പിള്ള, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.