അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണ മരണപെ​ട്ടപ്പോള്‍, മഹാനായ ആ കളിക്കാരനോടൊപ്പമുള്ള ചിത്രങ്ങള്‍ ലോക ഫുട്​ബാളിലെ നിരവധി താരങ്ങള്‍ പുറത്തുവിട്ടിരുന്നു. മറഡോണക്ക്​ മരണമില്ലെന്ന്​ ആശംസിച്ച്‌​ ആ ഇതിഹാസ നായകനെ ലോകം സ്​മരിച്ചു.

ബ്രസീലിയന്‍ താരം നെയ്​മര്‍ 14ാം വയസില്‍​ ഡീഗോയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ്​ ഇപ്പോള്‍ ഫുട്​ബാള്‍ പ്രേമികള്‍ അത്ഭുത​േ​ത്താടെ നോക്കുന്നത്​. അര്‍ജന്‍റീന-ബ്രസീല്‍ സൗഹൃദ ഫുട്​സാല്‍ മത്സരത്തിലെത്തിയ ഡീഗോയോടൊപ്പം നെയ്​മര്‍ ചേര്‍ന്ന്​ നില്‍ക്കുന്ന ചിത്രമാണ്​ പങ്കുവെച്ചത്​.
”മറഡോണയോടൊപ്പം പലതവണ ചെലവഴിച്ചിട്ടുണ്ട്​. അതില്‍ ഒാര്‍മയില്‍ മായാതെയുള്ളത്​ എനിക്ക്​ പതിമൂന്നോ പതിനാലോ വയസുള്ളപ്പോള്‍ അദ്ദേഹത്തെ നേരിട്ടുക​ണ്ടതാണ്​. ഫോ​​​േട്ടാക്ക്​ അനുവാദം ചോദിച്ചപ്പോള്‍ യാ​തൊരു മടിയുമില്ലാതെ ചേര്‍ത്തുവച്ചു”- നെയ്​മര്‍ കുറിച്ചു.

” അര്‍ജന്‍റീന-ബ്രസീല്‍ ലെജന്‍ഡ്​ മത്സരത്തിന്​ ബ്രസീലില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രദര്‍ശന മത്സരം കാണാന്‍ കുറച്ച്‌​ കുട്ടികള്‍ക്ക്​ അവസരം ലഭിച്ചപ്പോള്‍ അതില്‍ ഞാനും ഉണ്ടായിരുന്നു. ബ്രസീല്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍ സീറ്റില്ലാത്തതിനാല്‍ അര്‍ജന്‍റീനന്‍ താരങ്ങളുടെ ബസില്‍ എനിക്ക്​ കയറാന്‍ പറ്റി. ബസില്‍ അര്‍ജന്‍റീനയുടെ ഒഫീഷ്യലുകളുമായി സൗഹൃദത്തിലായി​. അവരാണ്​ മറഡോണയെ പരിചയപ്പെടുത്തിത്തരുന്നത്​”- നെയ്​മര്‍ ഒാര്‍ത്തു.

മറഡോണയുടെ സംസ്​കാര ചടങ്ങുകള്‍ക്ക്​ ശേഷം പി.എസ്​.ജിക്കായുള്ള പരിശീലന​ സമയത്ത്​ നെയ്​മറും എംബാപ്പെയും സഹതാരങ്ങളും മറഡോണക്ക്​ ആദരവ്​ അര്‍പ്പിച്ച്‌​ ജഴ്​സി അണിഞ്ഞിരുന്നു.