ന്യൂഡല്‍ഹി: കേന്ദ്രവും കര്‍ഷക സംഘടന പ്രതിനിധികളുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമാണ് നേതാക്കളുമാണ് നേതാക്കളുമായി ചര്‍ച്ച നടന്നത്. 35 കര്‍ഷക സംഘടനകളുടെ പ്രതിനിധിള്‍ പങ്കെടുത്തു. ശനിയാഴ്ചയാണ് അടുത്ത ചര്‍ച്ച.

അതിനിടെ ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പ്രധാന പാതകള്‍ അടച്ചു. കര്‍ഷകര്‍ നിരത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പടെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകള്‍ അടച്ചിരിക്കുന്നത്. എന്‍എച്ച്‌ – 9, എന്‍എച്ച്‌ – 24ഉം അടച്ചതായി ഡല്‍ഹി
ട്രാഫിക് പൊലീസ് അറിയിച്ചു.
നേരത്തെ സംഭവത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാര്‍ഷിക ബില്‍ പിന്‍വലിച്ചില്ലെങ്കിലും സംസ്ഥാനത്തിനകത്തും രാജ്യവ്യാപകമായും വലിയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മമത വ്യക്തമാക്കി. തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അകാലിദള്‍ നേതാവും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പര്‍കാശ് സിങ് ബാദല്‍ പത്മ വിഭൂഷന്‍ പുരസ്കാരം തിരികെ നല്‍കുന്നതായും അറിയിച്ചു.

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നാണ് കര്‍ഷക നേതാക്കളുടെ നിലപാട്.

കേന്ദ്ര നിയമങ്ങള്‍ നിരാകരിക്കുന്നതിനായി ഒക്ടോബറില്‍ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്നവും സിങ്ങിന് ഉന്നയിക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബില്ലുകള്‍ക്ക് ഇതുവരെ ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടില്ല. ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി രാഷ്ട്രപതിക്ക് അയച്ചില്ലെങ്കില്‍ നിയമപരമായ സഹായം തേടുമെന്ന് സിംഗ് നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം, പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്.

കേന്ദ്രസര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങിയേക്കും.