ഹൂസ്റ്റൺ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ അവതരിപ്പിക്കുന്ന റിതംസ് ഓഫ് ബേത്‌ലഹേം വെർച്ച്വൽ ക്രിസ്മസ് കരോൾ 2020 ഡിസംബർ 13 ഞായറാഴ്ച വൈകുന്നേരം 6:30 ന് (സെൻട്രൽ സമയം) സംപ്രേക്ഷണം ചെയ്യും.

ഹൂസ്റ്റൺ, ഡാലസ്, ഓസ്റ്റിൻ, ഒക്‌ലഹോമ എന്നിവിടങ്ങളിലെ എല്ലാ ഇടവകകളിലേയും യുവജനസഖ്യ ഗായകസംഘങ്ങൾ പങ്കെടുക്കുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ ക്രിസ്മസ് സന്ദേശം നൽകുന്നതാണ്.

റിതംസ് ഓഫ് ബത്‌ലഹേമിന്റെ തൽസമയ സംപ്രേക്ഷണം മാർത്തോമാ മീഡിയ, അബ്ബാ ന്യൂസ്, പ്രവാസി ചാനൽ, ഇ മലയാളി ഡോട്ട് കോം, മലയാളി എന്റർടെയ്ൻമെന്റ് ടിവി എന്നിവയിൽ ഉണ്ടായിരിക്കുന്നതാണ്.