കൊച്ചി:വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനാണെന്ന് ഇ ഡി ഹൈക്കോടതിയില്‍.
ഈ പണം ലൈഫ് മിഷന് കരാര്‍ നല്‍കിയതിന് യൂണിടാക് കൊടുത്ത കമ്മീഷനാണെന്നും ഇഡി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യംവെളിപ്പെടുത്തിയത്
സ്വപ്നയ്ക്ക് മൂന്ന് ലോക്കറുകളുണ്ട്. കള്ളപ്പണം സൂക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്നും ഇ ഡി കൂട്ടിച്ചേര്‍ത്തു .