സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5539 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധയേറ്റിരിക്കുന്നത്. 28 പേർ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചു.

ഇന്ന് കൊവിഡ് ബാധിച്ചവരിൽ 634 പേരുടെ രോ​ഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ന് സ്ഥിരീകരിച്ചവരിൽ 45 പേർ ആരോ​ഗ്യ പ്രവർത്തകരാണ്.