ന്യൂയോര്‍ക്ക്‌ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. 5,67,538 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14,85,672 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,44,28,145 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്.

അമേരിക്കയില്‍, ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.1,77,868 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,76,928 പേര്‍ മരണമടഞ്ഞു. ഇതുവരെ എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ കൊവിഡ് മരണം 1.38 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. നിലവില്‍ 4,27,524 പേരാണ് ചികിത്സയിലുള്ളത്. 89 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ അറുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,73,862 പേര്‍ മരിച്ചു.

അമ്പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. റഷ്യയില്‍ 23 ലക്ഷം പേര്‍ക്കും, ഫ്രാന്‍സില്‍ 22 ലക്ഷത്തോളം പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.