കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതിയുടെ രൂക്ഷപരാമര്‍ശം. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുളള കോടതിയുടേതാണ് പരാമര്‍ശം. പ്രതികളുടെ മൊഴികളില്‍ വന്‍ സ്രാവുകളെപ്പറ്റി പരാമര്‍ശമുണ്ട്. അധികാര ദുര്‍വിനിയോഗം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തതില്‍ ന്യായമുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്ബോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണം. മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസം തോറും നല്‍കണമെന്നാണ് ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് കോടതി പറഞ്ഞത്.