ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. അനധികൃത സ്വത്തു സമ്പാദന കേസിൽ കെ.എം ഷാജി എം.എൽ.എയ്ക്കെതിരേയും അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകി. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതിയിലും വി.ഡി സതീശനെതിരായ അന്വേഷണാനുമതിയിലും തീരുമാനം നാളെയുണ്ടാകും.

ബാർകോഴയിൽ ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുമായി സ്പീക്കർ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.

പറവൂരിലെ പുനർജനി പദ്ധതിക്ക് വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വി ഡി സതീശനെതിരെ അന്വേഷണത്തിന് നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും.