ടെഹ്‌റാന്‍: ഇറാന്റെ കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസാദേയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇറാന്റെ തലസ്ഥാനഗരിയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ഫക്രിസാദേയുടെ ശവസംസ്‌ക്കാരം നടക്കുന്നത്. ഫക്രിസാദേയുടെ മരണവുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റേയും അമേരിക്കയുടേയും മേല്‍ ആരോപണവുമായി ഇറാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

സംസ്‌കാരചടങ്ങിനായി രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും തലസ്ഥാന നഗരിയില്‍ എത്തിക്കഴിഞ്ഞു. ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹതാമിയും ഇറാന്റെ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി ഹൊസൈനി സലാമിയും ഭരണകൂടത്തിന് വേണ്ടി സംസ്‌കാരചടങ്ങിന് നേതൃത്വം കൊടുക്കും.

കഴിഞ്ഞ വെള്ളിയാഴ്ച വാഹനത്തെ തടഞ്ഞ് ശക്തമായ വെടിയുതിര്‍ത്താണ് അജ്ഞാതന്‍ ഫക്രിസാദയേയും സുരക്ഷാസൈനികരേയും വധിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ കാരണം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്.