വാഷിംഗ്ടണ്‍: ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് പുറകേ നടപടി കടുപ്പിച്ച് അമേരിക്ക. ഇറാന് സഹായംനല്‍കിക്കൊണ്ടിരിക്കുന്ന നാലു കമ്പനികളെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കി. ചൈനയുടേയും റഷ്യയുടേയും ഉടമസ്ഥതയിലുള്ള നാല് കമ്പനികളെയാണ് മൈക്ക് പോംപിയോ വിലക്കിയത്.

മരണവുമായി ബന്ധപ്പെട്ട് ഇറാന്‍ അമേരിക്കയ്ക്ക് നേരെയും ആരോപണം ഉന്നയിച്ചിരുന്നു.അമേരിക്കയുടെ അജ്ഞാനുവര്‍ത്തിയായി ഇസ്രയേലാണ് ആക്രമണം നടത്തുന്നതെന്നായിരുന്നു ഇറാന്റെ ആരോപണം. ഇതിനിടെയാണ് അമേരിക്ക ഇറാനെതിരെ നിരോധന പരിപാടികള്‍ കടുപ്പിക്കുന്നത്.

ചൈനയുടേയും റഷ്യയുടേയും നാല് കമ്പനികള്‍ ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്ക് സഹായം നല്‍കുകയാണ്. ആണവായുധങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍മ്മിക്കുന്ന ഇറാനെതിരെ അന്താരാഷ്ട്രതലത്തിലെ നിരോധനം ഈ കമ്പനികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. 2018ലാണ് ഇറാന് മേല്‍ അമേരിക്കയുടെ നിരോധനങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചത്.