തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സർക്കാരിൽ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) രണ്ടു വർഷത്തേക്ക് ഐടി വകുപ്പിൽ വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. കെ–ഫോൺ പദ്ധതിയിൽ ഞായറാഴ്ച അവസാനിച്ച പിഡബ്ല്യുസി കൺസൽറ്റൻസി കരാർ നീട്ടിനൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ക്രിമിനൽ പശ്ചാത്തലവും വ്യാജ ബിരുദവുമുള്ള സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശയിന്മേൽ മാസങ്ങൾ കഴിഞ്ഞാണ് തീരുമാനമെടുക്കുന്നത്.