നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ അഞ്ചുദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. സ്വപ്നയെയും സരിത്തിനെയും ഡോളര്‍ കടത്തു കേസിലും, എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും ആയിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ശിവശങ്കറിന് സ്വര്‍ണകള്ളക്കടത്തിന് പുറമേ ഡോളര്‍ കടത്തിലും പങ്കുണ്ടെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഡോളര്‍ കടത്ത് കേസിലും ഉടന്‍ പ്രതിചേര്‍ക്കും.