പൃഥ്വിരാജിന്റെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോള്‍ഡ് കേസ്’. എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുകയുണ്ടായിരുന്നു. ഈ ചിത്രത്തിന് ആനന്ദ് മഹീന്ദ്ര നല്‍കിയ കമന്റും അതിന് പൃഥ്വി നല്‍കിയ പ്രതികരണവുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന ചിത്രമായിരുന്നു നടന്‍ ട്വീറ്റ് ചെയ്യുകയുണ്ടായത്. ‘ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍’, എന്നായിരുന്നു ചിത്രത്തിന് ആനന്ദ് മഹീന്ദ്ര കൊടുക്കുകയുണ്ടായ കമന്റ്.
ഇതിന് മറുപടിയായി തന്റെ അച്ഛനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്. “താരങ്ങളെ കുറിച്ച്‌ അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുന്‍പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ല’, എന്നായിരുന്നു പൃഥ്വിരാജ് മറുപടിയായി കുറിക്കുകയുണ്ടായത്.