മാഡ്രിഡ്​ : ഫുട്​ബാള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആദരാഞ്​ജലികള്‍ അര്‍പ്പിക്കാന്‍ മറന്നില്ല. ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്​സക്കായി ഗോള്‍ നേടിയ ശേഷം ജഴ്​സിയഴിച്ച്‌​​ മറഡോണ അര്‍ജന്‍റീനിയന്‍ ക്ലബ്ബായ നെവല്‍സ്​ ബോയ്​സിനായി അണിഞ്ഞിരുന്ന ജഴ്​സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്​ ആകാശത്തേക്ക്​ കൈകളുയര്‍ത്തിയാണ്​ മെസ്സി ആദരാഞ്​ജലികള്‍ അര്‍പ്പിച്ചത്​.

മറഡോണയുടെ മരണത്തിന്​ പിന്നാലെ അര്‍ജന്‍റീനക്കും ഫുട്​ബാളിനും ഇത്​ ദുഖത്തി​െന്‍റ ദിനമാണെന്ന്​ മെസി പറഞ്ഞിരുന്നു. ഞായറാഴ്​ച നടന്ന മത്സരത്തില്‍ ബാഴ്​സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന്​ തരിപ്പണമാക്കിയിരുന്നു​.

മൂന്നു​ തോല്‍വിയില്‍ താളംതെറ്റിയ ബാഴ്​സലോണയുടെ ​െപ്ലയിങ്​ ഇലവനില്‍ മെസ്സിയും ഗ്രീസ്​മാനും തിരിച്ചെത്തി.മാര്‍ട്ടിന്‍ ബ്രാത്​വെയ്​റ്റ്​ (29), അ​െന്‍റായിന്‍ ഗ്രീസ്​മാന്‍ (42), ഫിലിപ്​ കുടീന്യോ (57), ലയണല്‍ മെസ്സി (73) എന്നിവരാണ്​ ബാഴ്​സക്കായി ലക്ഷ്യംകണ്ടത്​. ലാലിഗയില്‍ 14 പോയന്‍റുമായി ഏഴാം സ്​ഥാനത്താണ്​ ബാഴ്​സ. റയല്‍ സൊസിഡാഡ്​, അത്​ലറ്റികോ മഡ്രിഡ്​ (23) ടീമുകളാണ്​ ഒന്നും രണ്ടും സ്​ഥാനങ്ങളില്‍. 17 പോയന്‍റുള്ള റയല്‍ നാലാമതാണ്​.