തിരുവനന്തപുരം: സോളാര്‍ കേസില്‍ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തത് ഗണേഷ്‌കുമാറാണെന്നത് ഉള്‍പ്പെടെ മനോജ് കുമാര്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് സോളാര്‍കേസിലെ പരാതിക്കാരി. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നയാളാണ് മനോജെന്നും പ്രതികരിച്ചു. മനോജ്കുമാറിന്റെ വെളിെപ്പടുത്തല്‍ പുറത്തു വന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്.

ഗണേശ്കുമാറുമായി തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നെന്നും പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കെതിരേ മൊഴി നല്‍കരുതെന്ന് സമ്മര്‍ദ്ദം ഉണ്ടായെന്നും അതിന്റെ തെളിവുകള്‍ വേണ്ടി വന്നാല്‍ പുറത്തുവിടാമെന്നും അന്ന് തന്നെ യുഡിഎഫ് നേതാക്കള്‍ക്കെതിരേ തിരിയുമായിരുന്ന കേസ് 2016 വരെ വലിച്ചു നീട്ടിക്കൊണ്ടു പോകാന്‍ അവസരമൊരുക്കിയത് ഗണേശ്കുമാറാണ്. പരാതിക്കാരി പറഞ്ഞു. മനോജിന്റെ ഇപ്പോഴത്തെ വാദം കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ ആണെന്നും പറഞ്ഞു. ശര്യണമേനാജിന്റെ ഫോണ്‍വിളി വിവരത്തില്‍ അന്വേഷണം നടത്തിയാല്‍ എല്ലാ വിവരവും കഥകള്‍ പോലെ പുറത്തുവരും. എല്ലാം അന്വേഷിക്കട്ടെ എന്നും പറഞ്ഞു. തനിക്കെതിരേ കയ്യില്‍ തെളിവുണ്ടെന്ന് പറയുന്ന ഫെനി ബാലകൃഷ്ണന്‍ അത് പുറത്തുവിടാന്‍ തയ്യാറാകണമെന്നും പറഞ്ഞു.

അതേസമയം പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കന്നതായി ശരണ്യാ മനോജ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് ആവര്‍ത്തിച്ചു. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. അത് എഴുതിച്ചേര്‍ത്തതാണെന്ന ആരോപണത്തില്‍ ഉറച്ചു നിലക്കുകയാണ്. ഭാര്യയുമായുള്ള വിവാദത്തെ തുടര്‍ന്ന മന്ത്രി പദവിപോയ ഗണേശ്കുമാര്‍ വിവാദത്തിന് ശേഷം തിരികെ വരുമ്ബോള്‍ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. അതിന്റെ വൈരാഗ്യത്തിലാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരേ തിരിഞ്ഞത്. വിഷയത്തില്‍ സജി ചെറിയാന്‍ ഇടപെട്ടിരുന്നു എന്ന് പരാതിക്കാരി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മനോജ്കുമാര്‍ പറഞ്ഞു.

അതേസമയം ശരണ്യാമനോജിന്റെ വെളിപ്പെടുത്തല്‍ ഒരു മുഴം മുമ്ബേ എറിയലാണെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. പരാതിക്കാരി ചില കാര്യങ്ങള്‍ പറയാന്‍ തന്നെ വന്നു കണ്ടിരുന്നതായി സജി ചെറിയാന്‍ സമ്മതിച്ചു. പല കാര്യങ്ങളും പറയുകയും ചെയ്തു. അത് സമൂഹത്തിലെ ഉന്നതരെ കുറിച്ചായിരുന്നു അതിലെ വെളിപ്പെടുത്തല്‍ ഏതെങ്കിലും തരത്തില്‍ പുറത്തുവിട്ടാല്‍ അവരുടെ കുടുംബജീവിതവും അവരുടെ വ്യക്തിജീവിതത്തെയും ബാധിക്കുന്നതാണ്. തല്‍ക്കാലം അവ രഹസ്യമായി തന്നെ വെയ്ക്കാനാണ് ആഗ്രഹിക്കുന്നത്.

ഇക്കാര്യമെല്ലാം പരാതിക്കാരി കമ്മീഷന് മുമ്ബാകെ നല്‍കുകയും അതിന്റെ റിപ്പോര്‍ട്ട് നല്‍കപ്പെടുകയും അക്കാര്യത്തില്‍ അന്വേഷണത്തിനായുള്ള നീക്കങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ താന്‍ പരാതിക്കാരിയുടെ കാര്യത്തില്‍ ഗണേശ്കുമാറുമായി ഗൂഡാലോചന നടത്തി എന്ന് പറയുന്നത് മനോജ്കുമാര്‍ ഒരു മുഴം മുമ്ബേ നീട്ടിയെറിയുകയാണ്. തികച്ചും മാന്യനും നല്ല നിയമസഭാംഗവുമായ ഗണേശ് കുമാര്‍ ഇത്തരത്തിലുള്ള തരംതാണ ഗൂഡാലോചനയ്ക്ക് ശ്രമിക്കുമെന്ന് താന്‍ ഒരിക്കലും കരുതുന്നില്ല.

വിഷയം ആരുടേയും അക്കൗണ്ടില്‍ ഇട്ട് രക്ഷപ്പെടാന്‍ മനോജ്കുമാര്‍ ഒരു മുഴം മുമ്ബേ എറിയുകയാണ്. മനോജിനെതിരേ മാനനഷ്ടത്തിന് കേസെടുക്കുമെന്നും പറഞ്ഞു. പരാതിക്കാരി ഇക്കാര്യം തന്നോട് പറയുമ്ബോള്‍ തനിക്ക് ഗണേശ്കുമാറുമായി ഒരു തരത്തിലുമുളള ബന്ധവും ഉണ്ടായിരുന്നില്ല. ഗണേശ്കുമാര്‍ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഇടതുപക്ഷത്തും മറുപക്ഷത്തും നിന്ന് മത്സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ചയാളാണ്. അദ്ദേഹം ഏതെങ്കിലും ഗൂഡാലോചന നടത്തുമെന്നോ തരംതാണ നടപടിക്ക് മുതിരുമെന്നോ കരുതാനാകില്ല.