ജറുസലം: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ (63) തലസ്ഥാനമായ ടെഹ്റാനില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് ഇസ്രായേല്‍. സംഭവത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാന് ആരോപിച്ചതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
ലോകമെങ്ങുമുള്ള ഇസ്രായേല്‍ എംബസികളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനു പുറമെ ജൂത വിഭാഗത്തില്‍പ്പെട്ടവരോട് കരുതലോടെ ഇരിക്കണമെന്നും ഇസ്രായേല്‍ ആഹ്വാനം ചെയ്തു.
തിരിച്ചടിക്കുമെന്ന് ഇറാന് ആത്മീയ ആചാര്യന് ആയത്തുള്ള ഖൊമെയ്നി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയത്.