വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ല്‍ യാ​തൊ​രു കു​റ​വു​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചത്. 141,712 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേ​സ​മ​യ​ത്ത്, 1,216 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 13,608,696 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു​വെ​ന്നും 272,254 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഒൗ​ദ്യോ​ഗി​ക വി​വ​രം. 8,041,238 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് മു​ക്തി നേ​ടി​യ​ത്. 5,295,204 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഒ​ഹി​യോ, വി​സ്കോ​സി​ന്‍, മി​ഷി​ഗ​ണ്‍, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള പ​ത്ത് സം​സ്ഥാ​ന​ങ്ങ​ള്‍.