വിദ്വേഷ പ്രസംഗവും പ്രചാരണവും തടയുന്നതിനായി അറബ് രാഷ്ട്രങ്ങള്‍ ഏകീകൃത നിയമ നിര്‍മാണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗം ഇതിന്‍റെ കരട് രൂപം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് രാഷ്ട്രങ്ങളിലെ അഭയാര്‍ഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമ്മേളനം ചേരല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഓണ്‍ലൈനായി നടന്ന 36ാമത് കൗണ്‍സില്‍ യോഗത്തില്‍ ഒമാനെ പ്രതിനിധീകരിച്ച്‌ നീതിന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. യാഹ്യാ ബിന്‍ നാസര്‍ അല്‍ ഖുസൈബി, അന്താരാഷ്ട്ര സഹകരണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഇസ്സ ബിന്‍ സാലെം അല്‍ ബറാഷ്ദി എന്നിവര്‍ പങ്ക് എടുത്തു.