ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്ന് വാക്ക് നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ആഴ്ച ഹൈദരാബാദില്‍ നടക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച ഗംഭീര റോഡ് ഷോ ആണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ നടത്തിയത്.
ചിലര്‍ ചോദിക്കുന്നു, ഹൈദരാബാദിനെ ഭാഗ്യനാഗര് എന്ന് പേര് മാറ്റിക്കൂടെ എന്ന്.. ഞാന്‍ പറഞ്ഞു എന്തുകൊണ്ട് ആയിക്കൂടാ..യുപിയില്‍ തങ്ങള്‍ അധികാരത്തിലെത്തിയതോടെ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗരാജ് എന്നും പുനര്നാമഹരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നാക്കിക്കൂടാ.. യോഗി പറഞ്ഞു.
ഈ മാസം ആദ്യം നടന്ന ദുബാക്ക സീറ്റിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ഹൈദരാബാദ് തിരഞ്ഞെടുപ്പിനെ തെക്കന്‍ സംസ്ഥാനത്ത് ഒരു ഇടം സൃഷ്ടിക്കാനുള്ള അവസരമായാണ് ലക്ഷ്യമിടുന്നത്.