തിരുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരേ സംസ്ഥാനം നടത്തിയ പോരാട്ടവും കരുതലും മുന്‍കരുതലുകളുമെല്ലാം നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശത്തിന് വിധേയമായി. രോഗം പടരുന്നത് തടയാന്‍ വേണ്ടി കേരളം കൊണ്ടു വന്ന റൂട്ടുമാപ്പ് തയ്യാറാക്കലും രോഗിയുടെ കോണ്‍ടാക്ട ട്രേസിംഗും ദൈനംദിന രീതികളെ തന്നെ മാറ്റി മറിച്ച ബ്രേക്ക് ദി ചെയ്ന്‍ പ്രചരണവും പോലീസിന്റെ പ്രതിരോധ വീഡിയോയുമെല്ലാം എല്ലാം നീതി ആയോഗിന്റെ പ്രശംസയ്ക്കും പരാമര്‍ശത്തിനും പാത്രമായി മാറിയിരിക്കുകകയാണ്.

കോവിഡ് 19 ന്റെ തോത്കുറയ്ക്കലും മഹാമാരിയെ കൈകാര്യം ചെയ്ത രീതിയും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച്‌ വേര്‍തിരിഞ്ഞു നില്‍ക്കുന്നവ ആയിരുന്നെന്നും ഇതിനായി ഓരോ ജില്ലകളും നടത്തിയ പരീക്ഷണ രീതികളുമെല്ലാം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. രോഗം പടര്‍ന്ന ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ പരിശീലനം നേടിയ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും വിര്‍ച്വല്‍ പ്ലാറ്റ് ഫോം വഴി തങ്ങളുടെ അറിവുകള്‍ ഉപയോഗപ്പെടുത്തിയ രീതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം പ്രവര്‍ത്തനം ജില്ലയിലെ ആരോഗ്യമേഖലയെ ഉണര്‍ത്തുകയും മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലേക്കും നയിച്ചെന്നും പറയുന്നു.

രോഗികളുടെ സമ്ബര്‍ക്കപട്ടിക തയ്യാറാക്കുന്ന മെതഡോളജി രോഗം പടരാനിടയുള്ള ആള്‍ക്കാരെ കണ്ടെത്താനും അവരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടരാതെ തടയാനുമായി. പ്രൈമറി സെക്കണ്ടറി കോണ്ടാക്ടുകളെ കണ്ടെത്താന്‍് ആശാ വര്‍ക്കര്‍മാരും ജൂനിയര്‍ പബഌക് ഹെല്‍ത്ത് നഴ്‌സുമാരും മെഡിക്കല്‍ ഓഫീസര്‍മാരും ബ്‌ളോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെ തന്നെ സജ്ജമാക്കാനായി. ഈ ടീമുകള്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ റെക്കോഡുകള്‍ പരിശോധിക്കാനും ഹോട്ടലുകളും ആശുപത്രികളും ആള്‍ക്കാരുടെ വീടുകളുമെല്ലാം നിരീക്ഷണത്തിലാക്കി.

രോഗികളില്‍ നിന്നുള്ള വിവരം വെച്ച്‌ തയ്യാറാക്കിയ പ്രൈമറി കോണ്ടാക്ടുകള്‍ പോലെയുള്ള ഗ്രാഫിക് റപ്രസന്റേഷനുകള്‍ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകളെ തിരിച്ചറിയാന്‍ സഹായകരമായി. അതുപോലെ തന്നെ ഒരു പ്രത്യേക ലൊക്കേഷനെക്കുറിച്ച്‌ ഒരിക്കല്‍ രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കിട്ടിയാല്‍ അതിന്റെ സമയം ഷെയര്‍ ചെയ്യപ്പെടുകയും മറ്റുള്ളവരും സ്വന്തം ആരോഗ്യത്തെക്കുറിച്ച്‌ പരിശോധനകള്‍ക്കും മറ്റുമായി ഉപയോഗിക്കാനുമാി.

വന്‍തോതില്‍ പ്രവാസികള്‍ എത്തിയപ്പോള്‍ അവരമായി ആശയവിനിമയത്തിനായി സംസ്ഥാനം ഏര്‍പ്പെടുത്തിയ നയങ്ങളും പ്രകീര്‍ത്തിക്കപ്പെട്ടു. മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ കഥാ കഥന രീതികളും ദൈനംദിനം വലിയതോതില്‍ ജനങ്ങളില്‍ രോഗത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കാനായെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യത്തില്‍ കേരളാപോലീസിന്റെ മീഡിയാ സെന്റര്‍ നിര്‍മ്മിച്ച വീഡിയോകളും ശരിയായ രീതിയില്‍ കൈകഴുകേണ്ട രീതിയെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിച്ചതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലും അതുപോലെ തന്നെ അവര്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന ഉറ്പു വരുത്തുന്തും റിപ്പോര്‍ട്ടിലുണ്ട്്. അതിനൊപ്പം തന്നെ ഐസൊലേഷന്‍ വാര്‍ഡുകളുടെ പരിപാലനം പൗരന്മാര്‍ക്ക് സമയാസമയം നല്‍കുന്ന വിവരങ്ങളുടെ കൈമാറ്റം, ടെലി മെഡിസിന്‍ സംവിധാനം, അത്യാവശ്യ വസ്തുക്കള്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം വലിയ അഭിനന്ദനമാണ് നല്‍കപ്പെട്ടിട്ടള്ളത്.