ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി ആമസോണ്‍. ആമസോണിലൂടെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 50 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ആണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്.

പ്ലാറ്റ്ഫോം വഴി ആദ്യമായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ ഒന്ന് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

സിലിണ്ടര്‍ ബുക്ക് ചെയ്ത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ക്യാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പേ അക്കൗണ്ടിലേക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക. തുക ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ അത് സ്ഥിരീകരിക്കുന്ന ഒരു എസ്‌എംഎസ് നിങ്ങള്‍ക്ക് ലഭിക്കും. ആമസോണ്‍ വഴി ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്താന്‍ ഏഴ് ദിവസം സമയമെടുക്കും.

ഇനി എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാനും ക്യാഷ്ബാക്ക് ഓഫര്‍ നേടാനും ചെയ്യേണ്ടത്

ആമസോണ്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പില്‍ പ്രവേശിക്കുക.
ആമസോണ്‍ പേ തിരഞ്ഞെടുക്കുക.
എല്‍പിജി സിലിണ്ടര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
എല്‍‌പി‌ജി ദാതാവിനെ തിരഞ്ഞെടുക്കുക.
എല്‍‌പി‌ജി സിലിണ്ടര്‍ വിതരക്കാരുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ എല്‍‌പി‌ജി ഐഡി നല്‍കുക.
തന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ സിലിണ്ടറുകള്‍ക്ക് പണം നല്‍കുക.