തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ കേ​ര​ള വ​ര്‍​മ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി ഭാ​ര്യ ആ​ര്‍. ബി​ന്ദു​വി​ന്‍റെ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ പ്രതികരണവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍.

“കോ​ള​ജി​ലെ ഏ​റ്റ​വും സീ​നി​യ​റാ​ണ് ത​ന്‍റെ ഭാ​ര്യ​. മ​റ്റൊ​രാ​ളെ ആ ​പ​ദ​വി​യി​ല്‍ നി​യ​മ​പ​ര​മാ​യി ഇ​രു​ത്താ​ന്‍ സാ​ധി​ക്കില്ല. ത​ന്‍റെ ഭാ​ര്യ ആ​യ​തു​കൊ​ണ്ട് ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഭാ​ര്യ​യെ കു​റി​ച്ചൊ​രു സം​വാ​ദ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്നു​മി​ല്ല. അ​വ​ര്‍ ഒ​രു സ്വ​ത​ന്ത്ര​വ്യ​ക്തി​യാണ്.” – സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കിയ അ​ഭി​മു​ഖ​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.