സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മീഷനെ വെച്ചതിൽ വലിയ സാമ്പത്തിക ചെലവുണ്ടായതാണ്.

സോളാർ കേസിൽ സത്യം എന്നായാലും പുറത്ത് വരും. കേസ് വന്നപ്പോൾ താൻ അമിതമായി ദുഃഖിച്ചില്ല. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നില്ലെന്നും പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.