കൊളംബോ : ഇന്ത്യയും മാലിദ്വീപും പ്രതിരോധ, സുരക്ഷ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവലും മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചയിലാണ് ഇതേ കുറിച്ച്‌ തീരുമാനമായത്.

ഇരു മേഖലകളിലെയും സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നത് സംബന്ധിച്ച്‌ ഇരു നേതാക്കളും തമ്മില്‍ ഏറെ നേരം ചര്‍ച്ച നടന്നുവെന്ന് മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കും മാലിദ്വീപിനും പുറമേ ശ്രീലങ്കയും ത്രിരാഷ്ട്ര ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.