ന്യൂ​ഡ​ല്‍​ഹി: വാ​ക്​​സി​ന്‍ വ​രു​ന്ന​തു​ വ​രെ കോ​വി​ഡ്​ ത​ട​യാ​ന്‍ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി കേ​​ന്ദ്ര​സ​ര്‍​ക്കാ​റി​നോ​ട്​ നി​ര്‍​ദേ​ശി​ച്ചു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ക്ക​ശ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​ന്ദ​ര്‍​ഭ​ത്തി​നൊ​ത്തു​യ​ര​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ചു​മ​ലി​ലേ​ക്കി​ട്ട്​ ര​ക്ഷ​പ്പെ​ടാ​ന്‍ കേ​ന്ദ്രം ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​ട്ടു​ണ്ട്. ​ മാ​ര്‍​ച്ച്‌​ മു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യ അ​വ​സ്​​ഥ​യി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ആ​വ​ര്‍​ത്തി​ച്ച്‌​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടും ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് പ​ട​രു​ന്ന​ത്​ ത​ട​യാ​ന്‍ ആം ​ആ​ദ്​​മി പാ​ര്‍​ട്ടി സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ന്ന്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ത​ണു​പ്പു​കാ​ല​വും വാ​യു​മ​ലി​നീ​ക​ര​ണ​വും ആ​ഘോ​ഷ​ങ്ങ​ളും വ​രു​ന്ന​ത്​ കോ​വി​ഡ്​ ഏ​റ്റു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്ന​താ​ണ്. 15,000 കോ​വി​ഡ്​ കേ​സു​ക​ള്‍ ദി​നേ​ന വ​രു​മെ​ന്നും അ​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍ ഐ.​സി.​യു​വി​ലെ ബെ​ഡു​ക​ളും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടാ​ന്‍ ഡ​ല്‍​ഹി ത​യാ​റാ​യി​ല്ല. ​ രാ​ജ്യ​ത്തെ 77 ശ​ത​മാ​നം കോ​വി​ഡ്​ കേ​സു​ക​ളും 10 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണെ​ന്ന്​ കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​ക​ളും ഞ​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ട് എ​ന്ന്​ സു​പ്രീം​കോ​ട​തി പ്ര​തി​ക​രി​ച്ചു. 60 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്​​കു​ക​ള്‍ ധ​രി​ക്കു​ന്നി​ല്ല. ക​ടു​ത്ത ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കേ​ന്ദ്രം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള​ത്ര​യും പാ​ഴാ​കും. ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ്​ ആ​ശു​പ​ത്രി​ക്ക്​ തീ​പി​ടി​ച്ച്‌​ അ​ഞ്ചു​പേ​ര്‍ മ​രി​ച്ച സം​ഭ​വം സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സാ​ക്കി. ഇ​താ​ദ്യ​മാ​യ​ല്ല കോ​വി​ഡ്​ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തെ​ന്നും ഇ​വ ത​ട​യു​ന്ന​തി​ന്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വി​മ​ര്‍​ശി​ച്ചു.