ന്യൂ ജേഴ്സി: കഴിഞ്ഞ ദിവസം സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം  നൽകികൊണ്ട്   വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സിയിൽ ആരംഭിച്ച പ്രോവിൻസ് ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ള മലയാളികളെ സാക്ഷിനിർത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉൽഘാടനം ചെയ്തു.

വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം വനിതാ സംവരണത്തോടെ ഒരു പ്രോവിൻസ്  ഈ സംഘടന പിറന്ന സ്ഥലമായ ന്യൂജേഴ്‌സിയിൽ തന്നെ    ഉൽഘാടനം ചെയ്തത് വളരെ ശ്രദ്ധ ആകർഷിച്ചു എന്നും,  ഈ സംഘടനക്ക്  എല്ലാവിധ നന്മകൾ  നേർന്നുകൊണ്ടും, ദീപാവലിയുടെ ആശംസകൾ   അർപ്പിച്ചുകൊണ്ടും    നമ്മുക്ക് ഏവർക്കും  പ്രിയങ്കരിയും, മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത പിന്നണി ഗായിക  കെ. എസ്. .ചിത്ര  പ്രാര്‍ത്ഥനാ  ഗാനം ആലപിച്ചു. 

അമേരിക്ക റീജിയൻറെ  സെക്രട്ടറി  ശ്രീ. പിന്റോ കണ്ണമ്പള്ളി  സ്വാഗത പ്രസംഗത്തിൽ  കുടുംബത്തിന്റെ  വിളക്കാണ്  സ്ത്രീ  എന്നും  ആ വിളക്കിലെ പ്രകാശത്തിൻറെ  ഉത്സവമായ  ഈ  ദിവസം  തന്നെ  ഒരു വുമൻസ് പ്രോവിൻസ് രൂപം കൊണ്ടതിൽ   ഉള്ള  സന്തോഷം  അറിയിച്ചുകൊണ്ട് എല്ലാവരെയും അഭിനന്ദിക്കുകയും  ആശംസകൾ  അറിയിക്കുകയും ചെയ്തു.  തുടർന്ന്   അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി   , പ്രശസ്ത പിന്നണി ഗായിക ശ്രീമതി കെ. എസ്. ചിത്ര,  പോപ്പുലർ സിംഗർ എന്നറിയപ്പെടുന്ന ഋതു രാജ്,  അതുപോലെ വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബലിന്റെയും, റീജിയൻറെയും,  പ്രോവിൻസുകളുടെയും  എല്ലാ ഭാരവാഹികളെയും , മറ്റ് പ്രമുഖ  സംഘടനകളുടെ  എല്ലാ നേതാക്കന്മാരേയും,  കമ്മ്യൂണിറ്റി പ്രവർത്തകരെയും   മീറ്റിംഗിൽ  പങ്കെടുത്ത മറ്റ്  എല്ലാവരെയും  സ്വാഗതം ചെയ്തു.

 സിൽവർ ജൂബിലി  ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ല്യൂ. എം. സി. യുടെ  ജന്മ സ്ഥലത്തു  തന്നെ ഓൾ  വുമൻസ് പ്രോവിൻസ്  ഉണ്ടായതിൽ  ഏറെ അഭിമാനിക്കുന്നു എന്നും   ഒരു പ്രതീക്ഷകളും  ഇല്ലാതെ  സമൂഹത്തിനും, കുടുംബത്തിനും, ജോലിസ്ഥലത്തും  കഠിനാദ്ധാനം ചെയ്യുന്ന  സ്ത്രീകൾ, അതുപോലെ സമർപ്പണ ബോധവും  വിദ്യാഭാസമുള്ള ഒരു വനിതാ കൂട്ടായ്‌മയെയാണ്‌ നമ്മുക്ക്  ലഭിച്ചിരിക്കുന്നത്‌ എന്നും  ഇത്  വേൾഡ് മലയാളി കൗൺസിലിന്  വലിയ മുതൽക്കൂട്ട്  ആണ് എന്നും ദീപാവലിയുടെയും, ശിശുദിനത്തിന്റെയും  എല്ലാവിധ  ആശംസകൾ  നേരുന്നു എന്നും  അമേരിക്ക റീജിയൻറെ  പ്രസിഡന്റ്  ശ്രീ. സുധിർ  നമ്പ്യാർ  അറിയിച്ചു .

ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള,  അദ്ദേഹത്തിന്റെ  സഹധർമ്മിണി  ശ്രീമതി  ശാന്ത പിള്ളയും (റീജിയൻ  വൈസ് ചെയര്‍പേഴ്‌സൺ ) ചേർന്ന്  വിളക്ക് കൊളുത്തി കൊണ്ട്  പുതിയ വുമൻസ്  പ്രോവിൻസ് രൂപം കൊണ്ടതിൽ അഭിമാനിച്ചുകൊണ്ടും  പ്രത്യേക ആശംസകൾ  അറിയിച്ചു. തുടർന്ന് പ്രോഗ്രാമിൻറെ തുടർ നടപടികൾക്കായി  ശ്രീമതി ആഗ്ഗി വർഗീസിനെ  മോഡറേറ്റർ  ആയി ചുമതലപ്പെടുത്തി. 

വേൾഡ് മലയാളി കൗൺസിലിന്റെ ജന്മ ഭൂമി ആയ ന്യൂജേഴ്‌സിയിൽ, പല കാരണങ്ങൾ കൊണ്ടും പ്രധാനപെട്ട ദിവസമായ  ഇന്നുതന്നെ  അതായത്‌   ദീപാവലി  എന്നറിയപ്പെടുന്ന വിളക്കുകളുടെ  ആഘോഷ  ദിവസം,  “തമസോമാ ജ്യോതിർഗമയാ”  തമസിനെ  ജ്യോതിസ്  കൊണ്ട് ജയിക്കുന്ന ദിവസവും, അതുപോലെ കുട്ടികളുടെ ദിവസമായ ചിൽഡ്രൻസ് ഡേ യും  എല്ലാം ഒത്തുചേർന്ന ഈ ദിവസത്തിൽ  തന്നെ  ഓൾ വുമൻസ് പ്രോവിൻസ്‌  ഉണ്ടായതിൽ  ഏറെ സന്തോഷിക്കുന്നതായും അശ്വതി തമ്പുരാട്ടി പറഞ്ഞു,  സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം  നൽകികൊണ്ട്   വേൾഡ് മലയാളി കൗൺസിലിൽ  ആരംഭിക്കുന്ന  ഈ പ്രോവിൻസ്‌  സ്തുത്യർഹമായ  പ്രവർത്തനങ്ങൾ നടത്തേണ്ട  ആവശ്യകതയെപ്പറ്റി  ഓർമ്മിപ്പിച്ചു, വിശക്കുന്നവന്  വായിൽ  അന്നം  കൊടുക്കുവാനും,  കരയുന്ന ഹൃദയത്തിന്  അൽപ്പം  സാന്ത്വനം  നൽകുവാനും , പാപപെട്ടവന്റെ  കണ്ണുനീർ  തുടയ്ക്കാനും  സാധിക്കുമെങ്കിൽ അതൊരു  മഹാ ഭാഗ്യം തന്നെ ആയിരിക്കുമെന്നും  ഓർമ്മിപ്പിച്ചുകൊണ്ടും  ദീപാവലിയുടെയും, ശിശുദിനത്തിന്റെയും  പ്രത്യേക ആശംസകൾ   അറിയിച്ചു കൊണ്ടും  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി  ഓൾ വുമൻസ് പ്രോവിൻസ്‌ ഉൽഘാടനം ചെയ്തു.

 വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രത്തിൽ  ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു  എന്നും  വുമൻസ് പ്രോവിൻസ്  എന്ന  ആശയവുമായി  വന്ന  ശ്രീ. സുധീർ  നമ്പ്യാർ,  ശ്രീ. പിന്റോ കണ്ണമ്പള്ളി, എന്നിവരെ  അഭിനന്ദിച്ചുകൊണ്ടും  പുതുതായി  രൂപം കൊണ്ട  പ്രോവിൻസിന്   പ്രത്യേക ആശംസകൾ   അറിയിച്ചു കൊണ്ടും  വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയന്റെ വൈസ് ചെയർമാൻ  ശ്രീ. ഫിലിപ്പ് മാരേട്ട്  2020 – 2022  ലെ  ഭാരവാഹികളായി  ചുമതലയേൽക്കുന്ന   ഡോക്ടർ എലിസബത്ത് മാമൻ ചെയർപേഴ്‌സൺ,  മാലിനി നായർ പ്രസിഡന്റ്,  ഷീജ എബ്രഹാം  വൈസ് ചെയർപേഴ്‌സൺ,  ജൂലി ബിനോയ് വൈസ് പ്രസിഡന്റ്, തുമ്പി അൻസൂദ്‌ സെക്രട്ടറി, സിനി സുരേഷ്  ട്രഷറാർ, ഡോക്ടർ സുനിത ചാക്കോ വർക്കി അഡ്വൈസറി ബോർഡ്  ചെയർപേഴ്‌സൺ,  ഡോക്ടർ കൃപ നമ്പ്യാർ ഹെൽത്ത്ഫോറം ചെയർ,  പ്രിയ സുബ്രമണ്യം കൾച്ചറൽഫോറം ചെയർ,  രേഖ ഡാൻ ചാരിറ്റിഫോറം ചെയർ, ആഗ്ഗി വര്‍ഗീസ് യൂത്തുഫോറം ചെയർ, മറിയ തോട്ടുകടവിൽ  അഡ്വൈസറി ബോർഡ്  മെമ്പർ  എന്നിവരെ   ഓരോരുത്തരെയും  വേൾഡ് മലയാളി കൗൺസിലിന്റെ ബൈലോ പ്രകാരം  സത്യ പ്രതിജ്ഞ എടുക്കുന്നതിനായി ക്ഷണിച്ചു. തുടർന്ന്  ഗ്ലോബൽ  വൈസ് ചെയർപേഴ്‌സൺ  ശ്രീമതി കെ  ജി. വിജയ ലക്ഷ്മി  എല്ലാവർക്കും  സത്യ പ്രതിജ്ഞ  വാചകം ചൊല്ലി കൊടുത്തുകൊണ്ട്   അധികാരം  ഏറ്റെടുത്ത എല്ലാവരെയും പ്രത്യേകം  അനുമോദിക്കുകയും   ആശംസകൾ  അറിയിക്കുകയും  ചെയ്തു.  

വനിതാ സംവരണത്തോടെ ആരംഭിച്ച  ഈ  പ്രോവിൻസ്  സമൂഹത്തിൽ പിന്നോക്കം  നിൽക്കുന്നവരെ സഹായിക്കുന്നതിനായി പല പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അവരുടെ ക്ഷേമത്തിന്നായി മുൻകൈ എടുത്തു പ്രവർത്തിക്കുമെന്നും  പുതിയ  പ്രോവിൻസിൻെറ  ചെയർപേഴ്‌സൺ ഡോക്ടർ എലിസബത്ത് മാമൻ ഊന്നി പറഞ്ഞു.  പ്രോവിൻസിന്റെ  നിലനിൽപ്പിനും  വളർച്ചക്കും  പ്രാധാന്യം  നൽകികൊണ്ട് വിദ്യാ സമ്പന്നരായ  കൂടുതൽ  ആളുകളെ ചേർക്കും എന്നും  പ്രസിഡന്റ്  ശ്രീമതി  മാലിനി നായർ  എടുത്തുപറയുകയുണ്ടായി,  അതുപോലെ  ചുമതലയേൽക്കുന്ന പ്രോവിന്സിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും  അവരവർ  സ്വയം മുമ്പോട്ടു വന്ന് പരിചയപെടുത്തുകയുണ്ടായി.

 വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അമേരിക്ക റീജിയനിൽ  വനിതാ സംവരണത്തോടെ ഒരു  പ്രോവിൻസ്  ആരംഭിക്കുക  എന്ന ആശയവുമായി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് മുതലായവരുടെ പരിശ്രമം ആണ് വേൾഡ് മലയാളി കൗൺസിലിന് ഈ നേട്ടം കൈവരിക്കാൻ  കഴിഞ്ഞതെന്നും  പുതുതായി ചുമതലയേൽക്കുന്ന  എല്ലാ  ഭാരവാഹികളെ  അഭിന്ദിച്ചുകൊണ്ടും  എക്സിക്യൂട്ടീവ്  ഗ്ലോബൽ ഓർഗനൈസേഷൻ ഡെവലപ്പ്മെന്റ്  വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു ആശംസകൾ അറിയിച്ചു. 

 അനിൽ അഗസ്റ്റിൻ, സന്തോഷ് ജോർജ്  എന്നിവരുടെ മേൽ നോട്ടത്തിൽ ന്യൂ യോർക്ക്,  ജോർജിയ പ്രോവിൻസുകളുടെയും, അമേരിക്ക റീജിയന്റെയും  സഹായത്താൽ  കേരളത്തിലെ  കൊല്ലം ജില്ലയിൽപ്പെടുന്ന  പുനലൂരിൽ ഉള്ള  അമ്പതു  സ്കൂളുകളിൽനിന്നും ഉള്ള കുട്ടികളെ  പ്രോത്സാഹിപ്പിച്ചുകൊണ്ട്  പെയിറ്റിംഗ്‌  മത്സരം  നടത്തുവാനും അതിൽ  വിജിയിക്കുന്ന  ആദ്യത്തെ അഞ്ച്  കുട്ടികൾക്ക്  സ്‌കോളർഷിപ്പ് നല്കുന്നതുമായുള്ള  ഒരു വലിയ  സ്‌കോളർഷിപ്പ്  പ്രോജക്റ്റ്‌ പദ്ധതി  ഗ്ലോബൽ വൈസ്  പ്രസിഡന്റ് അഡ്മിൻ  ശ്രീ. ജോൺ  മത്തായി കിക് ഓഫ്  ചെയ്തുകൊണ്ട്  പുതുതായി  രൂപം കൊണ്ട  പ്രോവിന്സിന്  പ്രത്യേക ആശംസകൾ  അറിയിച്ചു.  

വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകരിൽ  ഒരാളായ  ഡോക്ടർ ജോർജ്  ജേക്കബ്, ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ജോൺ മത്തായി, സെക്രട്ടറി ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ വുമൻസ് ഫോറം ചെയർ  മേഴ്സി തടത്തിൽ, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ, ഷാനു രാജൻ,  റീജിനൽ വുമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, ആലീസ് മഞ്ചേരി ബെഡ്‌സിലി, അഡ്വൈസറി  ബോർഡ്  ചെയർമാൻ  ചാക്കോ കോയിക്കലേത്ത്, ഇതര പ്രൊവിൻസുകളിൽ നിന്നും  അനിൽ അഗസ്റ്റിൻ, ബഞ്ചമിൻ തോമസ്, മാത്തുക്കുട്ടി ആലുംപറമ്പിൽ, സോണി കണ്ണോത്തുതറ, മാത്യു തോമസ് , വറുഗീസ് കെ. വറുഗീസ്, സാം മാത്യു, അലക്സ് അലക്‌സാണ്ടർ,  സുകു  വറുഗീസ്, റോയ് മാത്യു, ജോമോൻ ഇടയാടിൽ, മാത്യൂസ് മുണ്ടക്കാടൻ, ജോർജ് കെ. ജോൺ,  ഉഷാ ജോർജ്, അനീഷ് ജെയിംസ്, എന്നിവരും  അതുപോലെ പ്രമുഖ സംഘടനകളായ    FOKANA-യിൽനിന്നും  ലീലാ മാരേട്ട് , സജിമോൻ ആൻറണി,  മാധവൻ നായർ,   FOMMA-ൽനിന്നും  അനിയൻ ജോർജ്,  KANJ-ൽനിന്നും  ദീപ്തി നായർ,  സ്വപ്നാ രാജേഷ്, ഡീറ്റാ നായർ, KHNJ-ൽനിന്നും സഞ്ജീവ് നായർ, ലതാ നായർ,  KEAN-ൽനിന്നും  നീനാ സുധീർ  എന്നിവരും  കമ്മ്യൂണിറ്റി ലീഡർ  ഡോക്ടർ രുക്‌മിണി പത്മകുമാർ, റോക്‌ലാൻഡ്  കൗണ്ടി  ലെജിസ്ളേറ്റർ  ഡോക്ടർ  ആനീ പോൾ  ജീവ കാരുണ്യാ  പ്രവർത്തകനും, ബിസിനെസ്സ്മാനുമായ  ദീലീപ് വറുഗീസ്  എന്നിവരും  പ്രത്യേകം  ആശംസകൾ അറിയിച്ചു. 

ഓൾ വുമൻസ് പ്രോവിൻസ്‌  സെക്രട്ടറി ശ്രീമതി  തുമ്പി അൻസൂദ്‌   അശ്വതി തമ്പുരാട്ടിക്കും, പാട്ടുകാരായ  കെ. എസ്. .ചിത്ര, ഋതു രാജ് എന്നിവർക്കും   എല്ലാ ഗ്ലോബൽ , റീജിനൽ , പ്രോവിൻസ്‌  ഭാരവാഹികൾക്കും  മറ്റ്  ഇതര  സംഘടനാ  നേതാക്കൻമാർക്കും കമ്മ്യൂണിറ്റി ലീഡേഴ്സിനും , ഡാൻസുകൾ  നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച എല്ലാ ഡാൻസ് ഗ്രൂപ്പിനും, ഇതിന്റെ  വിജയത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും  പേരെടുത്തുപറഞ്ഞുകൊണ്ട്    പ്രത്യേകം  പ്രത്യേകം നന്ദി അറിയിച്ചു.

വാർത്ത ഫിലിപ്പ് മാരേട്ട് !!!