ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ പുതിയ പോയിന്‍റ് രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യ ആയിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച്‌ പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു.

ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്.