കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 261 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.127 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പള്ളിപ്പുറം-24,കളമശ്ശേരി-16,തൃപ്പൂണിത്തുറ-15,തൃക്കാക്കര-14,ഏലൂര്‍-13,അശമന്നൂര്‍-12,പാറക്കടവ്-12,മഴുവന്നൂര്‍-12,ആലുവ-11,ഐക്കാരനാട്-10,മലയാറ്റൂര്‍നീലീശ്വരം-10,ചിറ്റാറ്റുകര-8,ചൂര്‍ണ്ണിക്കര-8,ചേന്ദമംഗലം-7,കലൂര്‍-7,കോതമംഗലം-7,പായിപ്ര-7,ഫോര്‍ട്ട് കൊച്ചി -7,വെങ്ങോല- 7,കുമ്പളം-6,മട്ടാഞ്ചേരി- 6,ഇടപ്പള്ളി-5,ഉദയംപേരൂര്‍-5,കിഴക്കമ്പലം-5,തോപ്പുംപടി-5,നെടുമ്പാശ്ശേരി-5,മരട്-5,വടക്കേക്കര- 5,വടുതല-5,വൈറ്റില-5,ഇതര സംസ്ഥാനം തൊഴിലാളി- 2 എന്നിവടങ്ങളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇന്ന് അങ്കമാലി, അയ്യമ്പുഴ, കറുകുറ്റി, കാഞ്ഞൂര്‍, പാലാരിവട്ടം, പോണേക്കര, മണീട്, മുടക്കുഴ, ആമ്പല്ലൂര്‍, എളംകുന്നപ്പുഴ, ഒക്കല്‍, കടുങ്ങല്ലൂര്‍, കീഴ്മാട്, തിരുവാണിയൂര്‍, തുറവൂര്‍, പച്ചാളം, പല്ലാരിമംഗലം, രായമംഗലം, വെണ്ണല, ആയവന, ആവോലി, എറണാകുളം നോര്‍ത്ത്, എളമക്കര, ഏഴിക്കര, കരുമാലൂര്‍, കുമ്പളങ്ങി, കോട്ടുവള്ളി, ചേരാനല്ലൂര്‍, തേവര, നായരമ്പലം, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, മാറാടി, വാഴക്കുളം, വേങ്ങൂര്‍, ശ്രീമൂലനഗരം, ആരക്കുഴ, ഇലഞ്ഞ എറണാകുളം സൗത്ത്, കടവന്ത്ര, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, നെല്ലിക്കുഴി, പാമ്പാക്കുട, പിണ്ടിമന, പിറവം, പോത്താനിക്കാട്, മുളന്തുരുത്തി, മുളവുകാട്, മൂക്കന്നൂര്‍, മൂവാറ്റുപുഴ, വടവുകോട്, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 476 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1748 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1055 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26322 ആണ്. ഇതില്‍ 25283 പേര്‍ വീടുകളിലും 30 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1009 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 94 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8471 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ്- 90,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -17,പി വി എസ്- 54,ജി എച്ച്‌ മൂവാറ്റുപുഴ-12,ഡി എച്ച്‌ ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി – 28,സ്വകാര്യ ആശുപത്രികള്‍ – 495,എഫ് എല്‍ റ്റി സികള്‍ – 624,എസ് എല്‍ റ്റി സി കള്‍-115,വീടുകള്‍- 6626 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4181 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.