സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്ക് ഉണ്ടെങ്കില്‍ അദേഹത്തിലേക്ക് അന്വേഷണം എത്തുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കേസില്‍ ഇപ്പോള്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. സംശയത്തിന്റെ മുന നീളുന്നത് മുഖമന്ത്രിയിലേക്കാണെന്നും വി മുരളീധരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തിലായി. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണസംഘം കോടതിയെ സമീപിക്കണമെന്നും കസ്റ്റംസ് അറിയിച്ചു.