കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. ബംഗളുരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റിവച്ചത്. ഇന്ന് കോടതി കേസ് പരിഗണിച്ചില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ കോടതി നീട്ടിയിരുന്നു. ബിനീഷിന്റെ ബിനാമികളെന്ന് ഇഡി സംശയിക്കുന്ന ഡ്രൈവര്‍ അനിക്കുട്ടന്‍, എസ്. അരുണ്‍ എന്നിവരെ കൂടി ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് ഇഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല