കോവിഡ് വാക്‌സിന്‍ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവുവാണ് അറിയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്ന അദ്ദേഹം ഗവേഷകരുമായി സംവദിക്കും.

ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സര്‍വ്വകലാശാലയും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിക്കുന്നത്. നിലവില്‍ കൊവിഷീല്‍ഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസംബര്‍ നാലിന് വിദേശ പ്രതിനിധികള്‍ പൂനൈയിലെത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രി വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നത്.