കൊല്ലം: കരുനാഗപ്പള്ളിയില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരു മരണം. പത്രവിതരണക്കാരനായ തൊടിയൂര്‍ സ്വദേശി യൂസഫാണ് മരിച്ചത്.

അറുപത് വയസായിരുന്നു. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാന്‍ സാധിച്ചില്ല. അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് യൂസഫ് ലോറിക്കടിയില്‍ കുടുങ്ങിക്കിടന്നത്.

ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് അപകടകാരമണെന്ന് വ്യക്തമല്ല.