കലിഫോർണിയ ∙ സിഎൻഎൻ ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സജ്ജയ് ഗുപ്തക്ക് ഇന്ത്യൻ കമ്മ്യൂണി സെന്റർ ഇൻസ്പെയർ അവാർഡ് നൽകി ആദരിച്ചു. കലിഫോർണിയ മിൽപിറ്റാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ 17–ാം മത് ഫണ്ട് റയ്സർ വെർച്യുൽ ശാലയിൽ വെച്ചാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. മുതർന്നവരുടേയും യുവജനങ്ങളുടേയും ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി 150,000 ഡോളർ സമാഹരിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. 1300 പേർ വെർച്യുൽ മീറ്റിംഗിൽ പങ്കെടുത്തു.

കോവിഡ് മഹാമാരി എല്ലാവരുടേയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു. എന്നാണ് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരിക എന്ന് പറയുന്നത് ഇപ്പോൾ അസാധ്യമാണ്. അവാർഡ് സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ സജ്ജയ് ഗുപ്ത പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാട് ഇപ്പോൾ വർധിച്ചിരിക്കുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നതു സോഷ്യൽ ഐസലോഷനല്ലെന്ന് ഡോക്ടർ ചൂണ്ടികാട്ടി.

അറ്റ്ലാന്റാ ഗ്രാഡി മെമ്മോറിയൽ ആശുപത്രി നൂറോ സർജറി അസോസിയേഷൻ പ്രൊഫസർ, എം റോയ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ന്യൂറോ സർജറി അസോ. പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ എമ്മി അവാർഡ് ജേതാവുകൂടിയായ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനാണ്. ഐസിസി പ്രസിഡന്റ് രാജ ദേശായിയാണ് വെർച്യുൽ പരിപാടി ഉദ്ഘാടനം ചെയ്തത്.