ഖത്തറില്‍ ശക്തമായ മഴക്ക് സാധ്യത .രാജ്യത്ത് ഇന്നു മുതല്‍ പകല്‍ കൂടിയ താപനില 24-30 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലും രാത്രികാലങ്ങളില്‍ കുറഞ്ഞ താപനില 16-23 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാകും. ഇടിയോടു കൂടിയ മഴയ്‌ക്കൊപ്പം തെക്കു-കിഴക്കന്‍ കാറ്റ് ശക്തമാകും.

മണിക്കൂറില്‍ 30 നോട്ടിക് മൈല്‍ ദൂരത്തില്‍ വരെ കാറ്റ് വീശും. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയും. തിരമാല തീരത്ത് എട്ടടി ഉയരത്തിലെത്തും. ചൂടില്‍ നിന്നും ശൈത്യത്തിലേക്കുള്ള പരിവര്‍ത്തന കാലമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.