നിവര്‍ ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം തീരം തൊടും. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു.

തമിഴ്‌നാട്ടില്‍ കനത്ത മഴയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി.

 

നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്നുണ്ടെന്നും വിവരം. 80-100 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ചെന്നൈയില്‍ നിന്ന രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മെട്രോ സര്‍വീസുകളും ഏഴ് മണി മുതല്‍ നിര്‍ത്തിവയ്ക്കും.

ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു. തീരപ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശമുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.