ഡാളസ് :ഡാളസ് സെഹിയോൻ മാർത്തോമാ ചര്ച്ച അംഗവും ,ഡാളസിലെ മുൻ വ്യവസായിയുമായിരുന്ന ജോൺതോമസിന്റെ(72)(പൊന്നച്ചൻ) ആകസ്മിക വിയോഗത്തിൽ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ് ഓഫ് ഡാലസ് അനുശോചിച്ചു.കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളിൽ ഒരാളും ഡാളസിലെ കെ ഇ സിഎഫ് പ്രവർത്തനങ്ങളിൽ സജീവ സാനിദ്യമായിരുന്നു പൊന്നച്ചനെന്നു കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു.
പൊതു ദര്ശനവും സംസ്കാര ശുശ്രുഷയും നവംബർ 27,28 (വെള്ളി ,ശനി )ദിവസങ്ങളിൽ ഡാളസിൽ നടക്കും .