യുഎഇയില്‍ പുതിയതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചികിത്സയിലായിരുന്ന 683 പേരാണ് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,011 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയില്‍ ഇതുവരെ 1,61,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,50,261 പേരും ഇതിനോടകം രോഗമുക്തരായി. 559 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 10,545 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.