‘പാപനാശം’ , ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രങ്ങളിലൂടെയാണ് പ്രണവ് ഒരു സഹ സംവിധായകനായി സിനിമാലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സഹസംവിധായകനായി എത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ലാലേട്ടന് പ്രണവ് നടന്‍ ആവണമെന്നുള്ള നിര്‍ബന്ധം ഒന്നുമില്ലായിരുന്നു. എന്തെങ്കിലും ഒരു പ്രൊഫഷന്‍ വേണമെന്നുള്ള താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ മോഹന്‍ലാല്‍ നിര്‍ബന്ധിച്ചത് കൊണ്ടൊന്നുമല്ല അയാള്‍ അഭിനയത്തിലേക്ക് വന്നത്.

‘ലൈഫ് ഓഫ് ജോസൂട്ടി’യുടെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് വന്നപ്പോള്‍ ഡയറക്ഷനിനാലണോ താത്പര്യമെന്ന് ഞാന്‍ ചോദിച്ചു. ‘ ഒരു ബുക്ക് എഴുതാനുണ്ട് അതിന് കുറച്ച്‌ കാശിന്റെ ആവശ്യമുണ്ട് അതിന് വേണ്ടിയാണ് വന്നതെന്നാണ്. അച്ഛന്റെ പൈസ കൊണ്ട് ഞാന്‍ അത് ചെയ്യില്ല’ എന്നാണ് പ്രണവ് അന്ന് നല്‍കിയ മറുപടി.

പ്രണവിനെ ഒരു ജോലി ഏല്‍പിച്ചാല്‍ അയാളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ ആ ജോലി ഭംഗിയായി തന്നെ ചെയ്യും.