രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി നടന്‍ കമല്‍ ഹാസന്‍ രം​ഗത്ത്. 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന് വൈകിയെങ്കിലും നീതി ലഭിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

പേരറിവാളന്റെ വിചാരണ ശരിയായ രീതിയിലാണോ നടക്കുന്നതെന്ന സംശയം കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു. മുപ്പത് വര്‍ഷം പൂര്‍ത്തിയായിട്ടും പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഗവര്‍ണറുടെ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കണമെന്നും പേരറിവാളനെ വിട്ടയയ്ക്കണെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.