ഷാര്‍ജയില്‍ പിതാവ് മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.ഒമ്പത് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞ് താമസിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. പതിനൊന്ന് വയസ്സ് തികഞ്ഞപ്പോള്‍ കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിന് കൈമാറി. പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടി ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് മാളില്‍ പോയി. പുറത്തുപോയ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കണ്ടില്ല. ഇയാള്‍ മകനെ ഫോണ്‍ വിളിച്ച്‌ എവിടെയാണുള്ളതെന്ന് തിരക്കി.

തുടര്‍ന്ന് ഷോപ്പിങ് മാളിലെത്തിയ പിതാവ് മകന്റെ വസ്ത്രത്തില്‍ പിടിച്ച്‌ വലിച്ച്‌ കാറിലേക്ക് കയറ്റി. വസ്ത്രത്തില്‍ ശക്തിയായ പിടിച്ച്‌ വലിച്ചത് മൂലം കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ വീണിരുന്നതായി ഷാര്‍ജ ക്രിമിനല്‍ കോടതിയിലെ ഔദ്യോഗിക രേഖകളില്‍ പറയുന്നു. പിതാവിനെതിരെ ശാരീരിക അതിക്രമത്തിന് കോടതി പിഴ വിധിച്ചു.