കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

 

ബിനീഷിന്റെ ബിനാമിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, ടോറസ് റെമഡീസ് ഡയറക്ടർ ആനന്ദ് പത്മനാഭൻ, ഹയാത്ത് ഹോട്ടലിന്റെ പാർട്ണർ റഷീദ് എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും കോടതിയെ അറിയിക്കും. ബിനാമികളാണെന്ന് സംശയിക്കുന്ന ചിലരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടേക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും.