ഇറ്റലിയില്‍ വന്‍ പ്രകടനങ്ങഓഉമായി മുന്നേറുന്ന എ സി മിലാന് അവരുടെ പ്രധാന താരമായ ഇബ്രഹിമോവിചിനെ ഒരു മാസത്തോളം നഷ്ടമാകും. ഇബ്രഹിമോവിചിന് ഇന്നലെയേറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. ഇബ്രയ്ക്കേറ്റ ഹാംസ്ട്രിങ് ഇഞ്ച്വറി ശരിയാകണം എങ്കില്‍ ഒരു മാസത്തോളം എങ്കിലും ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍‌. ലീഗില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ അടിക്കാന്‍ ഇബ്രയ്ക്ക് ആയിരുന്നു.

ലീഗില്‍ മിലാന്‍ ഒന്നാമത് നില്‍ക്കാനുള്ള പ്രധാന കാരണവും ഇബ്രഹിമോവിച് തന്നെയാണ്. ഇബ്രയ്ക്ക് ലില്ലെയ്ക്ക് എതിരായ യൂറോപ്പ ലീഗ് മത്സരം, ഫിയൊറെന്റീന, സാമ്ബ്ഡോറിയ, പാര്‍മ, ജെനോവ, സസുവോളോ തുടങ്ങിയ ടീമുകള്‍ക്ക് എതിരെയുള്ള ലീഗ് മത്സരങ്ങള്‍ എന്നിവ നഷ്ടമാകും. ഇബ്രയുടെ അഭാവത്തില്‍ റെബിച് സെന്റര്‍ ഫോര്‍വേഡായി മിലാനു വേണ്ടി കളിക്കാന്‍ ആണ് സാധ്യത.