റിയാദ്: ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഇട്ടുനല്‍കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് സൗദി അറേബ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്ലാസ്റ്റിക് ബാഗുകള്‍ വെടിയാനുള്ള തീരുമാനവുമായി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങള്‍ ഇട്ടുകൊണ്ടുപോകാന്‍ ഇനി മുതല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കില്ലെന്നും പകരം തുണി സഞ്ചികള്‍ വാങ്ങണമെന്നുമാണ് പുതിയ തീരുമാനം.

50 ഹലാലയും ഒരു റിയാലുമാണ് തുണി സഞ്ചിയുടെ ഗുണ നിലവാരത്തിന് അനുസരിച്ച്‌ പണം ഈടാക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ മുടക്കുന്ന ഈ തുശ്ചമായ തുക ഒരു വലിയ പ്രശ്‌നമല്ലെന്നും പരിസ്ഥിതി സംരക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാന്‍ എല്ലാവരും തയ്യാറകണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ഒരിക്കല്‍ വാങ്ങിയാല്‍ തുണി സഞ്ചി പലതവണ ഉപയോഗിക്കാം, അത് പരിസ്ഥിതിക്ക് ദോഷകരമല്ലെന്നും വ്യാപാരികള്‍ പറയുന്നു.