ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ രാ​ജ്യ​ത്താ​കെ 511 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡ​ല്‍​ഹി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 121 പേ​രാ​ണ് മ​രി​ച്ച​ത്.ഇ​തോ​ടെ ആ​കെ മ​ര​ണം 8,391 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ര​ണ സം​ഖ്യ നൂ​റു​ക​ട​ക്കു​ന്ന​ത് ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ്.

ഞാ​യ​റാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ 6,746 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.29 ആ​ണ്. 23,433 ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 54,893 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.