പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന വാക്ക് പോരെന്നും പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരിണം.

നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണം, ഗവര്‍ണ്ണര്‍ക്ക് ഫയല്‍ പോണം. പിന്‍വലിച്ചു ഗസറ്റില്‍ വിജ്ഞാപനം വേണം.

ഹൈക്കോടതിയില്‍ കേസുണ്ട്. അതില്‍ സത്യവാങ്മൂലം കൊടുത്താലും താല്‍ക്കാലികമായി മാത്രമേ തടി രക്ഷപ്പെടുത്താനാകൂ എന്നും ​ഹരീഷ് കുറിച്ചു.

https://www.facebook.com/harish.vasudevan.18/posts/10158956721997640

എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ എന്നും ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പൊലീസ് ആക്‌ട് 118 എ അനുസരിച്ച്‌ പരാതിക്കാരനില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം.